മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം, കേരളത്തിലുള്ളത് 2,72,80,160 വോട്ടർമാർ, ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

New Update
sanjay kavul.jpg

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. 2024 മാർച്ച് 18 വരെയുള്ള കണക്ക് പ്രകാരം 2,72,80,160 വോട്ടർമാരാണ് കേരളത്തിലുള്ളത്. 14095250 സ്ത്രീകളും 13184573 പുരുഷന്മാരുമാണ് പട്ടികയിലുള്ളത്. 370933 യുവ വോട്ടർമാരും 309 ഭിന്നലിംഗ വോട്ടർമാരും പട്ടികയിലുണ്ട്.

Advertisment

25358 ബൂത്തുകളിൽ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകളാണുള്ളത്. ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകളും 2776 മാതൃക ബൂത്തുകളുമാണുള്ളത്. ഇത്തവണ കൂടുതൽ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഉറപ്പാക്കും. 

തെരഞ്ഞെടുപ്പ് ഐ ഡി കാർഡ് ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഐഡി കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. പോസ്റ്റൽ വോട്ട് സമർപ്പിക്കാൻ ഫെസിലിറ്റേഷൻ സെന്റർ ഉണ്ടാകുമെന്നും സഞ്ജയ് കൗൾ അറിയിച്ചു.

Advertisment