തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ക്രിസ്തീയ സഭകള്‍. സഭ നേതൃത്വം പരസ്യ പ്രതിഷേധത്തിനാണ് തയാറെടുക്കുന്നത്. നാളെ തിരുവനന്തപുരത്താണ് പ്രതിഷേധം സംഘടിപ്പിക്കുക. വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.
നാളെ വൈകിട്ട് രക്തസാക്ഷി മണ്ഡപത്തില്‍ വായ് മൂടികെട്ടി പ്രതിഷേധിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ചും നടത്തും. പ്രതിഷേധത്തില്‍ മുഴുവന്‍ ക്രിസ്തീയ മതനേതാക്കളും അണിനിരക്കും.