കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിഎഎക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ അഴിമതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സമ്പന്നരെ അതിസമ്പന്നരാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമത്തിന്റെ ഭാഗമായാണ് രാജ്യം ദരിദ്രമായി മാറിയത്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും ചൊൽ പിടിക്ക് നിർത്താൻ ശ്രമിക്കുന്നു. രാജ്യത്തെ അതിസമ്പന്നരുടെ സ്വത്ത് എങ്ങനെ കൈക്കലാക്കാമെന്നാണ് BJP നോക്കുന്നത്.
പൗരത്വ ഭേതഗതി ബിൽമുസ്ലീം സമുദായത്തിനെതിരെ മാത്രമല്ല എല്ലാവർക്കും എതിരെയാണന്ന് ക്രൈസ്തവർ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്തി പിണറായി വിജയൻ. മുസ്ലീം സമുദായത്തെ തീർത്തും ഒഴിവാക്കേണ്ട വിഭാഗമായിട്ടാണ കേന്ദ്ര സർക്കാർ കാണുന്നത്. ഇത് മൂലം ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നു.മതപരമായ വിവേജനത്തെ നിയമവിധേയമാക്കാനാണ് പൗരത്വ ഭേതഗതി നിയമം കൊണ്ടുവന്നത്. ക്രിസ്ത്യാനിയും, മുസ്ലീംങ്ങളും രാജ്യത്തെ ആഭ്യന്തര ശത്രുക്കളെന്നാണ് BJP യും , RSS ഉം കരുതുന്നത്. ഹിറ്റ്ലറുടെ സമാന രീതിയാണ് ഇവിടെ ആവർത്തിക്കുന്നതെന്നും പൗരത്വ ഭേതഗതി ബില്ലിനെതിരെ കണ്ണൂരിൽ നടത്തിയ റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.