'ഭൂമിയിലെ എല്ലാം വിഭാഗങ്ങളുടെയും ഒത്തു ചേരലാണ് ക്രിസ്തുമസ്'- ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
Abraham Mar Seraphim Metropolitan

.കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രകാശധാര സ്ക്കൂളിൽ നടത്തിയ "മഞ്ഞുതുള്ളിയിലെ പ്രകാശധാര" എന്ന ക്രിസ്തമസ് കൂട്ടായ്മയിൽ അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മൊത്രപോലിത്താ തിരി തെളിയിക്കുന്നു. ചലച്ചിത്ര പിന്നണി ഗായകനും, സംഗീത സംവിധായകൻ ജോജോസ് പീറ്റർ സമീപം

പത്തനംതിട്ട: ഭൂമിയിലെ എല്ലാം വിഭാഗങ്ങളുടെയും ഒത്തു ചേരലാണ്  ക്രിസ്തുമസ് എന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ  അഭിവന്ദ്യ ഡോ ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു.

Advertisment

 


കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രകാശധാര സ്ക്കൂളിൽ നടത്തിയ മഞ്ഞുതുള്ളിയിലെ പ്രകാശധാര എന്ന  ക്രിസ്തമസ് കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  അഭിവന്ദ്യ മെത്രാപ്പോലീത്ത.


കെസിസി തണ്ണിത്തോട് സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ്ഗിൽ ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകൻ ജോജോസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു 


ഫാദർ ഒ എം ശമുവേൽ, റവ  ആന്റോ അച്ചൻകുഞ്ഞ്, ഫാദർ പ്രിൻസ് സി എം , ഫാദർ ബിബിൻ പാപ്പച്ചൻ, റവ രാജീവ് ഡാനിയേൽ, ഫാദർ അജിമോൻ പാപ്പച്ചൻ,ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,ഫാദർ എബിൻ, റവ ജോണി ആൻഡ്രൂസ്, റവ ഷാജി കെ ജോർജ്, റവ പി എം ജോജി,ഫാദർ റോയി സൈമൺ,ഷാജി മടത്തിലേത്ത്, അനീഷ് തോമസ് വാനിയേത്ത്, ഡോ  കെ മാത്യു, എൽ എം മത്തായി,ബിനു കെ സാം,  പ്രിൻസി ഗോസ്,സാലു രാജൻ റോഷൻ കൈപ്പട്ടൂർ എന്നിവർ പങ്കെടുത്തു


.കരോൾ സംഘത്തിന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനം നേതൃത്വം നല്കി .

Advertisment