/sathyam/media/media_files/2025/11/22/photo-2-2025-11-22-18-19-56.jpeg)
കൊച്ചി: അഴിമതിക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സിഎംഎഫ്ആർഐ ക്വീൻസ് വോക്വേയിൽ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി.
ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. അഴിമതിയെ ചെറുക്കേണ്ടത് ഒരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലായിരുന്നു നാടകം.
സിഎംഎഫ്ആർഐയുടെ വിജിലൻസ് ബോധവൽകരണ കാംപയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ഹാസ്യവും സാമൂഹിക വിമർശനവും കലർന്ന നാടകം വോക്‌വേയിലെ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അഴിമതി എങ്ങനെ സാമൂഹിക വ്യവസ്ഥകളെ തകിടം മറിക്കുന്നുവെന്ന് നാടകത്തിലൂടെ അവതരിപ്പിച്ചു.
നാടകാവിഷ്‌കാരത്തിന് ശേഷം സിഎംഎഫ്ആർഐ വിജിലൻസ് ഓഫീസർ ഡോ ജെ ജയശങ്കർ ബോധവൽകരണ സന്ദേശം നൽകി.
സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തബോധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് സിഎംഎഫ്ആർഐയുടെ വിജിലൻസ് ബോധവത്കരണ കാംപയിൻ ലക്ഷ്യമിടുന്നത്. സിഎംഎഫ്ആർഐ വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു ബോധവൽകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us