കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു  ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് വിപണന നടത്തുന്നത്. ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.

New Update
consumer fed

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു  ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് വിപണന നടത്തുന്നത്. ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.

Advertisment


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് ഇത്തവണ വിഷു ഈസ്റ്റര്‍ സബ്സിഡി വിപണികള്‍ നടത്തുന്നത്. ചൂഷണം നടക്കുന്ന ഇടങ്ങളിലും നല്ല ഇടപെടലാണ് കണ്‍സ്യുമര്‍ ഫെഡ് നടത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.


സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങളും 10 മുതല്‍ 35% വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്നുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.