/sathyam/media/media_files/1rou0XhKqmdCxq8fs0uf.jpg)
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് വിഷു ഈസ്റ്റര്‍ സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലാണ് വിപണനം നടത്തുന്നതെന്നും. 10% മുതല്‍ 35 % വിലക്കുറവില്‍ സാധനങ്ങള്‍ സഹകരണ വിപണി വഴി ലഭ്യമാക്കുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വില കൊള്ളയടിക്കും വിധം ഉയര്‍ന്നു വരുകയാണ്. ഇതേ തുടര്‍ന്നാണ് 8 വര്‍ഷക്കാലമായി 13 ഇനങ്ങള്‍ ഒരേ വിലയില്‍ ആണ് കണ്‍സ്യൂമര്‍ഫെഡ് വഴി നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
400 ല്‍ പരം ഉത്പന്നങ്ങള്‍ ആണ് സഹകരണ സംഘം ഉല്‍പാദിപ്പിക്കുന്നത്. നല്ല ക്വാളിറ്റിയോടെ ഉള്ള ഉത്പന്നങ്ങള്‍ക്ക് വിദേശത്തു നിന്നുള്‍പ്പടെ ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ടെന്നും ആദായകരമായ വിപണനമാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ 12 മുതല്‍ 21 വരെ വിഷു ഈസ്റ്റര്‍ സഹകരണ വിപണിയുടെ വിപണനം കൊണ്ടുപോകാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.