Advertisment

കാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തി; പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി

New Update
panji mittayi1.jpg

പോണ്ടി​ച്ചേരി: കാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി സർക്കാർ. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിലാണ് കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തു പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്.

Advertisment

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥർ ചെന്നൈയിലെ മറീന ബീച്ചിലെ പഞ്ഞി മിഠായി കടകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതി​െൻറ തുടർച്ചയായി പുതുച്ചേരിയിൽ സമാനമായ റെയ്ഡ് നടത്തിയതിന് ശേഷം പഞ്ഞി മിഠായിയുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് റോഡാമൈൻ ബി എന്ന രാസവസ്തുവി​െൻറ സാന്നിധ്യം കണ്ടെത്തിയത്.

Advertisment