കോടതി ഉത്തരവ് വരെ കാക്കാനാകില്ല. തട്ടിപ്പ് തടയുന്നതിന് ഉടനടി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അനുമതി തേടി ഐബിഎ

കോടതി ഉത്തരവുകളില്ലാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍  ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ)

New Update
rbi

ന്യൂഡല്‍ഹി: കോടതി ഉത്തരവുകളില്ലാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍  ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ). രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ഐബിഎ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Advertisment


 നിയമവിരുദ്ധ ഇടപാടുകള്‍ തടയുന്നതിന് സംശയാസ്പദമായ അക്കൗണ്ടുകള്‍ ഉടന്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കണമെന്ന് സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ഐബിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.