പാലക്കാട്: പശുക്കളെ ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പാലക്കാട് ഞാവളംതോടില്‍ വെച്ചാണ് പശുക്കളെ ട്രെയിന്‍ ഇടിച്ചിട്ടത്. ചെന്നൈ പാലക്കാട് ട്രെയിനാണ് പശുക്കളെ ഇടിച്ചത്.
13 പശുക്കളെയാണ് ട്രെയിന്‍ തട്ടിയത്. 13 പശുക്കളും ചത്തു. പൊലീസിന്റെ നേതൃത്വത്തില്‍ പശുക്കളുടെ ജഡം നീക്കി ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചു.
മേയാനായി വിട്ടിരുന്ന പശുക്കള്‍ പാളത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇവയെയാണ് ചെന്നൈ - പാലക്കാട് ട്രെയിന്‍ ട്രെയിന്‍ തട്ടിയത്.
പശുക്കളെ ഇടിച്ചതിനു പിന്നാലെ ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തിയാണ് പശുക്കളുടെ ജഡം ട്രാക്കില്‍ നിന്ന് മാറ്റിയത്.