പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം; കറുത്ത ദ്രാവകം ഒഴിച്ചു

സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്

New Update
payyambalam cpm.jpg

കണ്ണൂര്‍: പയ്യാമ്പത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം. ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കറുത്ത പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചത്.

Advertisment

ഇന്ന് 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പി കെ ശ്രീമതി പ്രതികരിച്ചു.

payyambalam cpm
Advertisment