/sathyam/media/media_files/dLTicpXF1uR323s03bWG.jpg)
പുനലൂർ : ഏരീസ് ഗ്രൂപ്പിന്റെയും ഏരീസ് പട്ടൗഡി ക്രിക്കറ്റ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന് പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. എൻ. പ്രഭിരാജ് നിർവഹിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നടന്നു വരുന്ന ചിട്ടയായതും ദീർഘവീഷണോൺമുഖമായാ പരിശീലന പരിപാടികളിലൂടെ കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു എന്നും ഇനിയും കൃത്യമായ പരിശീലനത്തിലൂടെ ക്രിക്കറ്റിന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ കഴിയട്ടെ എന്നും പാഷനും താല്പര്യവുമുള്ള കുട്ടികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തുമെന്നും പ്രഭിരാജ് പറഞ്ഞു.
കേരളത്തിലെ മികച്ച 10 ടീമുകൾ പങ്കെടുത്ത കെസിഎ ക്ലബ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഏരീസ് പട്ടൗഡി ക്രിക്കറ്റ് ക്ലബ്ബിലെ താരങ്ങളുടെയും അക്കാഡമി ചുമതല വഹിക്കുന്ന വിശാൽ മുരളിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
5 വയ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം .രാവിലെ 7 മണി മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്. മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കി നൽകുകയും നൂതന പരിശീലന മാർഗങ്ങൾ നടപ്പിലാക്കുകയും 100% പ്രൊഫഷണൽ സമീപനത്തിലൂടെയും ഭാവിയുടെ താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വസത്തിലാണ് ഏരീസ് ഗ്രൂപ്പ്. മുൻ തമിഴ്നാട് രഞ്ജി ട്രോഫി പ്ലെയർ സുനിൽ സാം, ബ്രാഞ്ച് മാനേജർ ഡി. രാജേഷ് കുമാർ, ഏരീസ് പട്ടൗഡി ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 7907238260, 8129598972