ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക്‌നെറ്റില്‍ കോടികള്‍ മറിയുന്ന മയക്കുമരുന്ന് വില്‍പ്പനയുമായി മലയാളികള്‍. മൂവാറ്റുപുഴക്കാരന്‍ ഒറ്റയ്ക്ക് നടത്തിയത് 59.97 കോടി രൂപയുടെ ലഹരിക്കച്ചവടം. ഇടപാടുകളെല്ലാം ക്രിപ്‌റ്റോകറന്‍സിയില്‍. ഉറവിടം വെളിപ്പെടുത്താത്ത ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ പോലീസിന് കണ്ടെത്താനാവില്ല

ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് നെറ്റില്‍ കോടികള്‍ മറിയുന്ന മയക്കുമരുന്ന് വില്‍പ്പനയുടെ നേതൃത്വം മലയാളികള്‍ക്കെന്ന് കേന്ദ്ര നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തി.

New Update
cryptocurrency

തിരുവനന്തപുരം: ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് നെറ്റില്‍
കോടികള്‍ മറിയുന്ന മയക്കുമരുന്ന് വില്‍പ്പനയുടെ നേതൃത്വം മലയാളികള്‍ക്കെന്ന് കേന്ദ്ര നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തി.

Advertisment

 

മൂവാറ്റുപുഴ സ്വദേശിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് വില്പനശൃംഖല ഏജന്‍സി തകര്‍ത്തു. ഒരുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും ക്രിപ്റ്റോ കറന്‍സിയും എന്‍.സി.ബി കൊച്ചി യൂണിറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിലെ ലഹരിക്കച്ചവടത്തിന് പൂട്ടിടാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഏജന്‍സികള്‍.


ഡാര്‍ക്ക് നെറ്റ് വഴി ഇന്ത്യയിലൊട്ടാകെ മയക്കുമരുന്ന് വിറ്റഴിക്കുന്ന ശൃംഖലയുടെ തലപ്പത്താണ് മലയാളികളുള്ളത്. കോടികള്‍ വിലയുള്ള മയക്കുമരുന്നാണ് ഇവര്‍ ഓണ്‍ലൈനായി വിറ്റഴിക്കുന്നത്.  ശൃംഖലയുടെ സൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ രണ്ടുവര്‍ഷമായി ഡാര്‍ക്ക് നെറ്റിലെ മയക്കുമരുന്ന് വ്യാപാരിയാണ്. വിവിധ സംസ്ഥാനങ്ങളിലേക്ക് വിവിധതരം മയക്കുമരുന്നുകള്‍ കേരളത്തില്‍ നിന്നാണ് ഇയാള്‍ അയച്ചിരുന്നത്. 1,127 എല്‍.എസ്.ഡി സ്റ്റാമ്പുകളും ക്രിപ്റ്റോ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.


ഡാര്‍ക്ക് നെറ്റിലെ മയക്കുമരുന്ന് വ്യാപാരം പിടികൂടാന്‍ എളുപ്പമല്ല. മയക്കുമരുന്നിന് പണം കറന്‍സിയായോ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയോ അല്ല ഇവര്‍ കൈപ്പറ്റുന്നത്. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് പണമിടപാടുകള്‍. ഡാര്‍ക്ക് നെറ്റുമായി ബന്ധപ്പെടാനുള്ള ടെയില്‍സ് ഒ.എസ്., ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എഡിസണിന്റെ ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്ന് 70 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ക്രിപ്റ്റോ കറന്‍സിയും കണ്ടെത്തിയിട്ടുണ്ട്. ഇത് 59.97 കോടി രൂപയാണ്.


ഡാര്‍ക്ക്‌നെറ്റ് വഴി ക്രിപ്റ്റോ കറന്‍സിയിലൂടെ പണമിടപാട് നടത്തും. ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പാറ്റ്‌ന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ് മയക്കുമരുന്നുകള്‍ പാഴ്‌സലായി എത്തിച്ചിരുന്നത്. രണ്ടുവര്‍ഷത്തിനിടെ കെറ്റാമൈന്‍ വഴി 600 പാഴ്‌സലുകള്‍ എത്തിയിട്ടുണ്ട്. 2,500 മുതല്‍ 4,000 രൂപ വരെ വിലയ്ക്കാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ വിറ്റഴിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.



 ഡാര്‍ക്ക് നെറ്റിലെ ലഹരിക്കച്ചവടം കണ്ടെത്തുക ശ്രമകരമാണ്. ടോര്‍ ഇന്റര്‍നെറ്റോ വി.പി.എന്നോ വഴിയോ സന്ദേശമയയ്ക്കുമ്പോള്‍ നിരവധി തവണ എന്‍ക്രിപ്ഷന്‍ നടത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഓരോഘട്ടം കഴിയുമ്പോഴും എന്‍ക്രിപ്ഷന്റെ പാളി മായ്ചുകളയും. അതിനാല്‍ ഉറവിടത്തിലെ ഐ.പി.വിലാസം കണ്ടെത്താനാവില്ല.



സ്വകാര്യവിവരങ്ങള്‍ പങ്കുവയ്ക്കാതെ ഇന്റര്‍നെറ്റുപയോഗിക്കാവുന്ന വി.പി.എന്‍ സൗകര്യം നല്‍കുന്ന നൂറുകണക്കിന് കമ്പനികളുണ്ട്. ഇതുപയോഗിക്കുമ്പോള്‍ ഉപഭോക്താവിന്റെ സ്ഥലം, ഐ.പി.വിലാസം എന്നിങ്ങനെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനാവില്ല.


 

വി.പി.എന്നുപയോഗിച്ചതിനാല്‍ അമേരിക്കയടക്കം നിരവധി രാജ്യങ്ങളാണ് ഉപയോഗസ്ഥലമായി കാട്ടുന്നത്. അത് യഥാര്‍ത്ഥവിവരമാവില്ല. അതിനാല്‍ ഡാര്‍ക്ക് നെറ്റിലെ ലഹരിക്കച്ചവടം കണ്ടെത്താന്‍ പോലീസിന് എളുപ്പമല്ല.


 

Advertisment