New Update
/sathyam/media/media_files/vQ3IlVsXQs2G2uI0M5pp.jpg)
ദില്ലി: ആത്മീയ ആചാര്യൻ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജി തള്ളി ദില്ലി ഹൈക്കോടതി. ഒരു കുട്ടിയുടെ നാവിൽ ചുംബിച്ച സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹർജി എത്തിയത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത് കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.