/sathyam/media/media_files/2025/10/08/kala-keralam-2025-10-08-00-43-13.jpg)
ഡൽഹി:ഡൽഹിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കലാകേരളത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.
മയൂർവിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ഡോ രമേശ് നമ്പ്യാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്‌തു. പൊതുയോഗത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് സി രാധാകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് കെ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സജികുമാർ, ജോയിന്റ് സെക്രട്ടറിമാർ ഡോ ഷിറിൻ ബാലൻ, പ്രദീപ് സദാനന്ദൻ, ട്രെഷറർ എം സി ശശി കുമാർ എന്നിവരും നിർവ്വാഹക സമിതി അംഗങ്ങളായി ബാബു നമ്പ്യാർ, സുധീഷ് കുമാർ, പി കെ ഹരി, എം വി ദിനേശ് കുമാർ, എ ആർ ഉണ്ണിക്കൃഷ്ണൻ, ശ്രീരേഖാ പ്രിൻസ്, ഷീലാ ഉദയ്, വി രഘുനാഥൻ, ശ്രീനി നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.