അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ച സംഭവം. സ്വകാര്യ അനാഥാലയത്തില്‍ നിന്നും 22 പെണ്‍കുട്ടികളെ മാറ്റാന്‍ തീരുമാനം

അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റാന്‍ തീരുമാനം.

New Update
Pregnant woman dies of heart attack during delivery in Maharashtra's Palghar

പത്തനംതിട്ട: അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റാന്‍ തീരുമാനം.

Advertisment

സി ഡബ്ല്യൂസിയുടെതാണ് തീരുമാനം. 22 പെണ്‍കുട്ടികളെ സി ഡബ്ല്യു സി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്കാണ് മാറ്റുക.

 സ്വകാര്യ അനാഥാലയ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയേക്കും. അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ചതില്‍ നേരത്തെ പോക്‌സോ കേസ് എടുത്തിരുന്നു.

 പ്രായപൂര്‍ത്തിയാകും മുന്‍പാണ് ഗര്‍ഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അനാഥാലയവുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറില്‍ ആണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

Advertisment