സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാമതെത്തിയ ദേവിദ്യുതിയെ അനുമോദിച്ചു

New Update
cbse devidhwthi.jpg

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ദേവിദ്യുതി നേടിയത് മിന്നുന്ന വിജയം. ദേശീയ തലത്തില്‍ ഒന്നാമതായാണ് ദേവിദ്യുതി കെ. പിഷാരടി പാസായത്. കണക്കിലും സോഷ്യല്‍ സയന്‍സിലും ഹിന്ദിയിലും ഇംഗ്ലീഷിലും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ആകാശില്‍നിന്ന് പരിശീലനം നേടിയിരുന്നു ദേവിദ്യുതി. നേട്ടത്തില്‍ ആകാശ് എജ്യുക്കേഷനല്‍ സര്‍വിസസ് അക്കാദമിക് മേധാവി ധീരജ് മിശ്ര അഭിനന്ദനം അറിയിച്ചു. നേട്ടം കൈവരിക്കുന്നതില്‍ ആകാശിലെ ഐട്യൂട്ടര്‍, അധ്യാപകരുടെ ശിക്ഷണം, വീഡിയൊ, കംപ്യൂട്ടര്‍ അധിഷ്ഠിത അധ്യാപനം തുടങ്ങിയവ ഏറെ സഹായകമായതായി ദേവിദ്യുതി പറഞ്ഞു.

Advertisment
Advertisment