ഭക്തിനിർഭരമായി പെരുമ്പാവൂര്‍ കൂവപ്പടി അയ്മുറി നന്ദിഗ്രാമത്തിലെ സായാഹ്നശ്രീബലി

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
HARIKUMAR.jpg

കൂവപ്പടി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിലെ നന്ദിഗ്രാമത്തിൽ ശിവരാത്രിനാളിൽ നടന്ന സായാഹ്ന ശ്രീബലി

പെരുമ്പാവൂര്‍: കൂവപ്പടി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള സായാഹ്നശ്രീബലി കാണാന്‍ ഇത്തവണയും നിരവധി ഭക്തരെത്തി. ക്ഷേത്രത്തിലെ മുപ്പത്തഞ്ചടിയോളം ഉയരമുള്ള പ്രസിദ്ധമായ ബൃഹത് നന്ദി ശില്പത്തിന് അഭിമുഖമായി ഗജരാജന്‍ ഗോപാലകൃഷ്ണൻ വൈകിട്ട് നാലിന് തിടമ്പേറ്റി.

Advertisment

SREEBALI2.jpg

 രണ്ടര മണിക്കൂറോളം നാഗസ്വരത്തിന്റെയും പഞ്ചാരി, പാണ്ടി, പഞ്ചവാദ്യത്തിന്റെയും നിറവിലായിരുന്നു അയ്മുറി ദേവസ്ഥാനം. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയ്ക്കും കലാപരിപാടികള്‍ക്കും ശേഷം രാത്രി 10ന് വിളക്കിനെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമായി.

SREEBALI 3.jpg

Advertisment