മലപ്പുറം തേഞ്ഞിപ്പലത്ത് ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 16000 ലിറ്റര്‍ ഡീസല്‍ പൊലീസ് പിടികൂടി. പമ്പിങ് യൂണിറ്റുകളും പിടിച്ചെടുത്തു

മലപ്പുറം തേഞ്ഞിപ്പലത്ത് ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 16000 ലിറ്റര്‍ ഡീസല്‍ പൊലീസ് പിടികൂടി. ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിങ് യൂണിറ്റുകളും പിടിച്ചെടുത്തു. 

New Update
police 2345

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 16000 ലിറ്റര്‍ ഡീസല്‍ പൊലീസ് പിടികൂടി. ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിങ് യൂണിറ്റുകളും പിടിച്ചെടുത്തു. 

Advertisment

ജനവാസ മേഖലയിലാണ് യാതൊരു സുരക്ഷയും കൂടാതെ ഇന്ധനം സൂക്ഷിച്ചിരുന്നത്. വയനാട് മേപ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നയാള്‍ വാടകക്കെടുത്ത കെട്ടിടത്തിലാണ് അനധികൃതമായി ഇന്ധനം സൂക്ഷിച്ചത്. തേഞ്ഞിപ്പലം കൊയപ്പാടം പെരിഞ്ചീരിമാട് സലാം ഹാജിയുടെ ഉടമസ്ഥതയിലാണ് കെട്ടിടം.


ഇയാളുടെ വീടിനോട് ചേര്‍ന്നാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയുമുണ്ടായിരുന്നില്ല. ഭാരത് പെട്രോളിയം മലപ്പുറം ജില്ലാ സീനിയര്‍ മാനേജര്‍ സി.എച്ച് നാഗരാജു സ്ഥലത്തെത്തി സാമ്പിളുകള്‍ പരിശോധനക്കെടുത്തു. 


കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂഖില്‍ വ്യാജ സ്റ്റിക്കര്‍ പതിച്ച് ഇന്ധനം കടത്താന്‍ ശ്രമിച്ച ടാങ്കര്‍ ലോറിയും ഇന്ധനവും പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗോഡൗണില്‍ പരിശോധന നടന്നത്.


 

Advertisment