സ്‌കൂളിലെ തര്‍ക്കത്തിന്റെ പേരില്‍ സ്‌കൂളിന് പുറത്ത് വെച്ച് പിടിഎ പ്രസിഡന്റും മക്കളും വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി

സ്‌കൂളില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പിടിഎ പ്രസിഡന്റും മക്കളും സ്‌കൂളിന് പുറത്ത് വച്ച് വിദ്യാര്‍ത്ഥിയെ മടല്‍ കൊണ്ട് മര്‍ദിച്ചതായി പരാതി

New Update
2424444

തിരുവനന്തപുരം: സ്‌കൂളില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പിടിഎ പ്രസിഡന്റും മക്കളും സ്‌കൂളിന് പുറത്ത് വച്ച് വിദ്യാര്‍ത്ഥിയെ മടല്‍ കൊണ്ട് മര്‍ദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാടില്‍ അന്‍സില്‍ (16) നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മുന്‍വശത്ത് വച്ചാണ് മര്‍ദ്ദനമുണ്ടായത്. 


Advertisment

സ്‌കൂളിലെ പ്ലസ് വണ്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അന്‍സിലിനെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാരിസും, സഹോദരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആസിഫും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. 



പിന്നാലെ ഫാരിസിന്റെ പിതാവായ ഷംനാദ് മടല്‍ കൊണ്ട് അന്‍സിലിനെ മര്‍ദ്ദിച്ചു എന്നാണ് പരാതി. അന്‍സില്‍ വിതുര ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഫാരിസും ഷംനാദും അന്‍സിലും തമ്മില്‍ സ്‌കൂളില്‍ വച്ച് നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 


ഫാരിസും അന്‍സിലിന് എതിരെ പരാതി നല്‍കി. അന്‍സില്‍ റാഗിംങ് ചെയ്തു എന്നാണ് ഫാരിസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരുവരുടെയും പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 


Advertisment