/sathyam/media/media_files/2024/11/10/keJKpPVEkPKqrCFsNAJW.jpg)
പാലക്കാട് : കരിമ്പ - നിര്‍മ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ തീര്‍ത്ഥാടന ദൈവാലയത്തില്‍ ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ വിപുലമായി നടത്തി.
വിശ്വാസികള്‍ക്കായി പ്രത്യേക ദിവ്യബലി, പ്രാര്‍ത്ഥനകള്‍, ആത്മീയ സന്ദേശം എന്നിവയെല്ലാം ചടങ്ങുകളുടെ ഭാഗമായിരുന്നു. ദൈവാലയത്തിലെ വൈദികരുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തത്തോടെ, ഈ വര്‍ഷം ദൈവാനുഗ്രഹവും സമാധാനവും പ്രദാനം ചെയ്തിരിക്കുന്നതിനു നന്ദി അര്‍പ്പിക്കുകയും വിശ്വാസ ജീവിതത്തിന്റെ ആത്മീയപരമായ വീക്ഷണങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
സമാപന ചടങ്ങുകള്‍ക്ക് റവ. ഫാ. ഐസക് കോച്ചേരി പ്രധാന കാര്‍മ്മികനായി ദിവ്യകാരുണ്യ ബലി അര്‍പ്പിക്കുകയും, അനുഗ്രഹ പ്രസംഗം നടത്തുകയും ചെയ്തു. വിശ്വാസ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വിശ്വാസികളുടെ ആത്മീയവളര്‍ച്ചയ്ക്കും ദൈവാനുഗ്രഹത്തിനും ദിവ്യകാരുണ്യ ആരാധനയുടെ സഹായം ആവശ്യപ്പെട്ട് പ്രാര്‍ത്ഥനകള്‍ നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us