ഡിഎംഎ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

author-image
പി.എന്‍ ഷാജി
New Update
dma tebabli.jpg

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ ഉയർത്തി. 

Advertisment

ഡിഎംഎ വൈസ് പ്രസിഡണ്ട്മാരായ കെവി മണികണ്ഠൻ, കെജി രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി,ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർജി കുറുപ്പ്, എസ് അജികുമാർ, സുജാ രാജേന്ദ്രൻ, എൻ വിനോദ് കുമാർ, പ്രദീപ് ദാമോദരൻ തുടങ്ങിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

ഡിഎംഎ ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

Advertisment