ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലന് സ്വീകരണം നൽകി

author-image
പി.എന്‍ ഷാജി
Updated On
New Update
gokulam gopalam dma1.jpg

 ഡൽഹി : ഹൃസ്വ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ഡിഎംഎ രക്ഷാധികാരി ശ്രീ ഗോകുലം ഗോപാലന് നവീകരിച്ച ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സ്വീകരണം നൽകി.

Advertisment

പ്രസിഡന്റ് ശ്രീ കെ രഘുനാഥും ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴയും പൂക്കൾ നൽകിയും ഷാൾ അണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 

കേന്ദ്രക്കമ്മിറ്റി അംഗം എസ് അജികുമാർ, മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, വെസ്റ്റേൺ കൺട്രോൾ ഓട്ടോമേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ കെആർ മനോജ്, ദിൽഷാദ് കോളനി ഏരിയ ചെയർമാൻ ശ്രീ അജികുമാർ മേടയിൽ, മയൂർ വിഹാർ ഫേസ്-1 ഏരിയ സെക്രട്ടറി ശ്രീ രവീന്ദ്രൻ പിരിയാട്ട്, ദ്വാരക ഏരിയ സെക്രട്ടറി ശ്രീ സി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment