ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സൗത്ത് നികേതൻ ഏരിയയുടെ ആഭിമുഖ്യത്തിൽ 2024 മെയ് 26 ഞായറാഴ്ച്ച 3:00 മണിക്ക് 10, 12 ക്ലാസുകളിൽ 2023-24 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏരിയയിലെ കുട്ടികൾക്ക് ക്യാഷ് അവാർഡുകളും മലയാള ഭാഷാ പഠനത്തിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ഏരിയ ചെയർമാൻ രാജു യോഹന്നാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ മാത്യു ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. തുടർന്ന് മാതാപിതാക്കൾക്കും, യുവ ജനങ്ങൾക്കും, ചെറിയ കുട്ടികൾക്കുമുള്ള മോട്ടിവേഷണൽ ക്ലാസിന് ജെയിംസ് വെളിയത്ത് നേതൃത്വം നൽകും.
കുട്ടികൾക്കും മുതിർന്നവർക്കും ഉപകാരപ്രദമായ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവർക്കും അവസരം ഒരുക്കിയതായി സംഘാടകർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി സഞ്ജീവ് പണിക്കർ, ചെയർമാൻ രാജു യോഹന്നാൻ എന്നിവരുമായി 9910586353, 9871300929 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.