Advertisment

അമ്മയുടെ ബാഗിൽ നിന്ന് ലോക്കെറ്റെടുത്ത് വിഴുങ്ങി മൂന്നു വയസ്സുകാരി ; ശസ്ത്രക്രിയ കൂടാതെ അന്നനാളത്തിൽ നിന്നും ലോക്കററ് പുറത്തെടുത്തു

കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്‌സ് റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്.

child locket

കട്ടപ്പന ;  മൂന്നുവയസ്സുകാരിയുടെ അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങി. കുടുങ്ങിയ ലോക്കറ്റ് സർജറിയില്ലാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകളുടെ അന്നനാളത്തിലാണ് ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിപ്പിൽ കിടന്ന താരതമ്യേന വലുപ്പമേറിയ ലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു.

കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്‌സ് റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ഉടൻതന്നെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് വിശദമായ ചികിത്സയിലൂടെ ശസ്ത്രക്രിയ കൂടാതെ ലോക്കറ്റ് പുറത്തെടുത്തു. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

#latest news #idukki
Advertisment