തിരുവനന്തപുരം: യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായെന്ന ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ ഹാരിസ് ഹസന്‍. ഉപകരണങ്ങള്‍ കാണാതായിട്ടില്ല. മന്ത്രി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നും ഡോ.ഹാരിസ് ഹസന്‍ പറഞ്ഞു.
14 ലക്ഷം രൂപയുടെ ഉപകരണം ആണ്. എംപി ഫണ്ടില്‍ നിന്ന് വാങ്ങിയ എല്ലാ ഉപകരണങ്ങളും ഉണ്ട്. എല്ലാം ആശുപത്രിയില്‍ ഉണ്ടെന്ന് ഡോ.ഹാരിസ് ഹസന്‍ പറഞ്ഞു.
ഉപകരണങ്ങള്‍ കേടുവരുത്തി എന്ന് വിദഗ്ധസംഘം പറയാനിടയില്ല. ബോധപൂര്‍വ്വം ഉപകരണങ്ങള്‍ കേടാക്കുന്നു എന്ന ആരോപണം ഇതുവരെ ഉണ്ടായിട്ടില്ല. തനിക്കെതിരെ വലിയ നടപടി ഉണ്ടാകില്ല എന്നാണ് അറിഞ്ഞതെന്ന് ഡോ.ഹാരിസ് ഹസന്‍ പറഞ്ഞു.
മെമ്മോയില്‍ പോലും ഗുരുതര ആരോപണങ്ങള്‍ ഇല്ല. മന്ത്രി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. വിദഗ്ധ സംഘത്തിന് എല്ലാം പരിശോധിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാകില്ല. ഇത് ഓപ്പറേഷന്‍ തിയേറ്ററിനകത്തിരിക്കുന്ന ഉപകരണമാണ്. അത് പരിശോധക്കാനുള്ള സമയം ഉണ്ടായിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പ് ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ അത് കള്ള പരാതി ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നുവെന്നും ഡോ. ഹാരിസ് പറഞ്ഞു.