ഉന്നത വിദ്യാഭ്യാസമേഖലയെ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസമേഖലയെ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.

New Update
r bindu minister

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇത്തരം മാറ്റങ്ങള്‍ രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും നാലുവര്‍ഷം ബിരുദ പദ്ധതി മേഖലയെ സമഗ്രമായി മാറ്റിയെന്നും മന്ത്രി പറഞ്ഞു.


Advertisment

ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.


 ദശാബ്ദങ്ങള്‍ക്കു മുന്‍പ് തയ്യാറാക്കിയ സര്‍വകലാശാല നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും പൊതു സര്‍വകലാശാലകളെ ശക്തിപ്പെടുത്തുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നും സര്‍വ്വകലാശാല ഭേദഗതി ബില്‍ ചര്‍ച്ചിയില്‍ മന്ത്രി പറഞ്ഞു.

Advertisment