ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന നടത്താന്‍ വിദേശ വിമാന കമ്പനികള്‍

യിങ് ഡ്രീം ലൈനര്‍ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന നടത്താന്‍ വിദേശ വിമാന കമ്പനികള്‍. 

New Update
ethihad flight

ന്യൂഡല്‍ഹി: യിങ് ഡ്രീം ലൈനര്‍ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന നടത്താന്‍ വിദേശ വിമാന കമ്പനികള്‍. 

Advertisment

ഇത്തിഹാദ് വിമാന കമ്പനിക്ക് പിന്നാലെ സിംഗപ്പൂര്‍ എയര്‍ലൈന്‍സും പരിശോധനകള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി ഡിജിസിഎ ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഇതുവരെ ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചിട്ടില്ല.



അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ചുകള്‍ ഓഫ് ആയതുകൊണ്ടാണെന്നാണ് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിലെ കണ്ടത്തല്‍.


സാങ്കേതിക തകരാര്‍ മൂലം സ്വിച്ചുകള്‍ സ്വയം ഓഫ് ആയതാണോ പൈലറ്റുമാര്‍ മനപൂര്‍വ്വം ഓഫാക്കിയതാണോ എന്ന ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു. സാങ്കേതിക തകരാര്‍ ഇല്ലെന്ന വാദം ഉയര്‍ത്തുകയാണ് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍.

ബോയിംഗ് വിമാനങ്ങളിലെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ചുകള്‍ സുരക്ഷിതം എന്നാണ് വിമാന യാത്രാ കമ്പനികളെ അറിയിച്ചത്. 2018ല്‍ ഇതേ ഏജന്‍സി തന്നെ ഇന്ധന സ്വിച്ചുകളുടെ സാങ്കേതിക തകരാറിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. 


എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ബ്യൂറോയുടെ പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ടിലും ഈ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ അല്ല പൈലറ്റുമാരുടെ വീഴ്ച എന്ന വാദം പക്ഷേ പൈലറ്റ്മാരുടെ സംഘടന അംഗീകരിക്കുന്നില്ല


. അന്വേഷണത്തില്‍ പൈലറ്റ്മാരുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തണമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് വേണം.നിയമവഴി ആലോചിച്ചു വരുന്നതായും പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

 

Advertisment