ഡിഎസ്പി മുച്വല്‍ ഫണ്ട് മൂന്ന് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു

New Update
ഡിഎസ്പി സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു

കൊച്ചി: നിശ്ചിത പരിധികളില്ലാത്ത, ഓഹരി വിപണയില്‍ ട്രേഡ് ചെയ്യുന്ന മൂന്ന് പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു. ഡിഎസ്പി എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് ഇടിഎഫ്, ഡിഎസ്പി നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇടിഎഫ്, ഡിഎസ്പി നിഫ്റ്റി പിഎസ്‌യു ബാങ്ക് ഇടിഎഫ് എന്നീ ഫണ്ടുകളാണ് അവതരിപ്പിച്ചത്. 

Advertisment

ജൂലൈ 21 വരെ ഈ പദ്ധതികളില്‍ നിക്ഷേപിക്കാം. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് ഇടിഎഫ് വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന പദ്ധതിയാണ്. മികച്ച ദീര്‍ഘകാല നേട്ടം പ്രതീക്ഷിക്കാം. മറ്റ് രണ്ടു ഫണ്ടുകള്‍ സ്വകാര്യ ബാങ്കുകളുടേയും പൊതുമേഖലാ ബാങ്കുകളുടേയും ഓഹരികളില്‍ നിക്ഷേപിക്കുന്ന പദ്ധതികളാണ്.

മികച്ച വളര്‍ച്ചയുള്ള സ്വകാര്യ ബാങ്കിങ് മേഖലയുടേയും പൊതുമേഖലാ ബാങ്കുകളുടേയും നേട്ടം ഈ നിക്ഷേപങ്ങള്‍ക്ക് കരുത്താകും. മികച്ച ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണിവയെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിക്ഷേപകര്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഡിഎസ്പി മുച്വല്‍ ഫണ്ട് പാസീവ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം ഹെഡും സിഎഫ്എയുമായ അനില്‍ ഗെലാനി പറഞ്ഞു.

dsp
Advertisment