കണ്ണൂര്‍: മാഹി ബൈപ്പാസിലെ ടോള്‍ വര്‍ധനവിനെതിരെ പ്രതിഷേധ സമരവുമായി ഡിവൈഎഫ്‌ഐ. അപകടങ്ങള്‍ പതിവായതോടെ മാഹി ബൈപ്പാസില്‍ അശാസ്ത്രിയമായി സിഗ്‌നലും ടോള്‍ ബൂത്തും സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഡിവൈഫ്‌ഐ.
ഉദ്ഘാടനം മുതല്‍ മാഹി ബൈപ്പാസില്‍ വിവാദങ്ങള്‍ക്ക് അറുതിയില്ലായിരുന്നു. തുടര്‍ച്ചയായ വാഹനപകടങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് മാഹി ബൈപ്പാസ് വീണ്ടും ചര്‍ച്ചയായത്.
ടോള്‍ വര്‍ധിപ്പിച്ചതിനെതിരെയും ബൈപ്പാസിലെ അശാസ്ത്രിയ നിര്‍മ്മാണത്തിനെതിരെയും പ്രതിഷേധ സമരമുണ്ടായി. മൂന്നു മാസങ്ങള്‍ക്കിടയില്‍ മൂന്നു മരണങ്ങളും വലുതും ചെറുതുമായ നിരവധി അപകടങ്ങളും ബൈപ്പാസില്‍ ഉണ്ടായി. പള്ളൂര്‍ ജംഗ്ഷല്‍ അശാസ്ത്രീയമായി സിഗ്‌നല്‍ സ്ഥാപിച്ചതോടെയാണ് ഇവിടെ അപകടങ്ങള്‍ പതിവായത്.