ക്യൂബയില്‍ ഭൂകമ്പം:  തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും പിന്നാലെ,  ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.  ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ക്യൂബയില്‍ ശക്തമായ ഭൂചലനം. സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തുടര്‍ ഭൂചലനങ്ങളുണ്ടായത്.

New Update
eath qauake

ഹവാന: ക്യൂബയില്‍ ശക്തമായ ഭൂചലനം. സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തുടര്‍ ഭൂചലനങ്ങളുണ്ടായത്.

Advertisment

കഠിനമായ ദിവസങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.

ഭൂചലനത്തില്‍ നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടാവുകയും ചുവരുകള്‍ തകരുകയും ചെയ്തു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഒടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപപ്രദേശത്ത് താമസിക്കുന്ന ആളുകളുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയതെന്നും വീടിന്റെ ചുമരില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ശക്തമായ കാറ്റില്‍ പ്രദേശത്തെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങളാണ് ക്യൂബയില്‍ റിപ്പോര്‍ട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ വെള്ളം നിറച്ചതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Advertisment