Advertisment

സൂക്ഷിച്ച് കഴിച്ചോളൂ.. അമിതമായി മത്സ്യം കഴിക്കുന്നവര്‍ അറിയാന്‍…

ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
fish

കൊച്ചി : ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ അമിതമായി മത്സ്യം കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. മെര്‍ക്കുറിയുടെ അളവ് പല മത്സ്യങ്ങളിലും ഉയര്‍ന്ന അളവിലാണ്. ഇത് ഛര്‍ദ്ദില്‍, വയറുവേദന, ഓക്കാനം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 

Advertisment

കൂടാതെ മെര്‍ക്കുറി കുടലിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കുവാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ മിതമായ അളവില്‍ മത്സ്യം കഴിക്കുന്നതും അമിതമായി മെര്‍ക്കുറി അടങ്ങിയ മത്സ്യം ഒഴിവാക്കേണ്ടതും പ്രധാനമാണ്. 

വളരെയധികം ഉപ്പ് മത്സ്യത്തിലടങ്ങിയിരിക്കുന്നതിനാല്‍ സോഡിയത്തിന്‍റെ അളവും മത്സ്യത്തില്‍ കൂടുതലായിരിക്കും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും വയറുവേദന, മലബന്ധം തുടങ്ങിയവയ്ക്കും കാരണമാകുന്നു. ഈ സാധ്യത കുറയ്ക്കാന്‍ സോഡിയം കുറവുള്ള മത്സ്യം കഴിക്കുകയോ പാചകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ അളവ് പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.

മത്സ്യത്തില്‍ കാര്യമായ അളവില്‍ നാര് അടങ്ങിയിട്ടില്ലാത്തതും മറ്റൊരു പ്രശ്നമാണ്. ആരോഗ്യകരമായ കുടലിന് പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിങ്ങനെ നാരുകള്‍ കൂടുതലുള്ള വിവിധതരം ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. 

ചിലതരം മത്സ്യങ്ങളില്‍ അനാരോഗ്യപരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ വീക്കം വര്‍ധിപ്പിക്കുന്നതിനും കാരണമാകും. 

രോഗം തടയുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളര്‍ത്തു മത്സ്യങ്ങള്‍ക്ക് പലപ്പോഴും ആന്‍റീബയോട്ടിക്കുകൾ നല്‍കുന്നുണ്ട്. ഇത് കുടലില്‍ ചീഞ്ഞ ബാക്ടീരിയകളുടെ അമിത വളര്‍ച്ചയ്ക്കും ദഹനനാളത്തിലെ അണുബാധകള്‍ക്കും മറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 

ELECTRIC SCOOTER
Advertisment