വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു

New Update
school uniform

കോട്ടയം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വർഷത്തിൽ എട്ട്, ഒൻപത്, പത്ത്, (ഹൈസ്‌കൂൾ ഗ്രാന്റ്-എസ്.എസ്.എൽ.സി. ക്യാഷ് അവാർഡ്),  പ്ലസ് വൺ, ബിരുദ -ബിരുദാനന്തര കോഴ്‌സുകൾ, പ്രൊഫഷണൽ ബിരുദ -ബിരുദാനന്തര കോഴ്‌സുകൾ, ഡിപ്‌ളോമ, സി.എ. ഇന്റർമീഡിയറ്റ് /മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് കോച്ചിങ് ,സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്സുകൾ പഠിക്കുന്നവർക്ക് സെപ്റ്റംബർ 20 മുതൽ ഡിസംബർ 31നു മുൻപായി www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Advertisment

മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ഓൺലൈനായി പുതുക്കണം. സാക്ഷ്യപത്രത്തിന്റെ മാതൃക വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അപേക്ഷയോടൊപ്പം നൽകണം.

Advertisment