കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു

ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

New Update
bomb death knr.jpg

കണ്ണൂർ: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. വഴിയിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ വീട്ടിലെത്തി തുറക്കുകയായിരുന്നു. കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തേങ്ങാ പറക്കാനായി പറമ്പിൽ പോയപ്പോഴായിരുന്നു വഴിയിൽ കിടന്ന വസ്തു ബോംബാണെന്നറിയാതെ എടുത്തത്. സ്റ്റീൽ ബോംബാണ് പൊട്ടിയത്. ആശുപത്രിയിലെത്തിച്ച ഉടനെ മരിക്കുകയായിരുന്നു.

Advertisment

ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

kannur
Advertisment