/sathyam/media/media_files/2025/08/01/parliament-monsoon-session-768x421-2025-08-01-19-18-34.jpg)
ന്യൂഡല്‍ഹി:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്തംബര്‍ 9 നാണ് തെരെഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്ത് 21ന്.
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ധീപ്ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ ദുരൂഹത നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. അതേസമയം തങ്ങള്‍ക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കുന്ന സ്ഥാനാര്‍ത്ഥിക്കായുള്ള കരുനീക്കങ്ങള്‍ എന്‍.ഡി.എ ആരംഭിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെയുള്ള ഉപരാഷ്ട്രപതി ജഗധീപ് ധന്‍കറിന്റെ രാജി വിവാദമായിരിക്കെയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 9നാണ് വോട്ടെടുപ്പ്, അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള തീയതി ഓഗസ്റ്റ് 21ന് അവസാനിക്കും. പത്രിക പിന്‍വലിക്കുവാനുള്ള അവസാന തീയതി ആഗസ്ത് 25നാണ്. ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങള്‍ക്ക് രാഷ്ട്രീയ ഗുണമുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ എന്‍ഡിഎ തുടരുന്നെങ്കിലും പേര് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. പ്രതിപക്ഷമായ ഇന്ത്യ സഖ്യവും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അടിയന്തരമായി ധന്‍കര്‍ രാജി പ്രഖ്യാപിച്ചതില്‍ നിരവധി ദുരൂഹതകള്‍ ബാക്കിയാണ്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ധന്‍കറെ ഉപയോഗിച്ച് കാര്യം കഴിഞ്ഞപ്പോള്‍ അപമാനിച്ചു പുറത്താക്കിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ബിജെപിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് ധന്ഗര്‍ അംഗീകരിച്ചത് സര്‍ക്കാരും ഉപരാഷ്ട്രപതിയും തമ്മില്‍ തര്‍ക്കത്തിനന് കാരണമായി..
ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് രാജിയിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലുമുണ്ട്. അതേസമയം രാജ്യത്തെ രണ്ടാമത്തെ ഉന്നത ഭരണഘടനാ പദവിയുടെ മര്യാദ നിലനിര്‍ത്തി ഉപരാഷ്ട്രപതിയുടെ രാജ്യ സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടല്ല.