വിദേശത്തുള്ളത് 30ലക്ഷത്തോളം മലയാളികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന്റെ സാദ്ധ്യത തേടി ഇലക്ഷൻ കമ്മീഷൻ. പ്രവാസി വോട്ടുബാങ്ക് നിർണായകമാവുമെന്ന് കണ്ട് പ്രവാസി ക്ഷേമ പദ്ധതികളുമായി സർക്കാർ. നോർക്ക വഴി സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും. രാജ്യത്ത് 16,000 ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ. ലോകകേരള സഭയ്ക്ക് കോടികൾ പൊടിച്ച സർക്കാരിന് തിരഞ്ഞെടുപ്പായപ്പോൾ പ്രവാസി സ്നേഹം ഉണരുന്നതിന്റെ കാരണം ഇങ്ങനെ

New Update
nri-proxy-vote

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പ്രവാസികൾക്ക് തേനും പാലുമൊഴുക്കി സർക്കാർ. ലോക കേരള സഭ അടക്കം വിവിധ പരിപാടികൾ നടത്തിയിട്ടും സാധാരണ പ്രവാസികൾക്ക് ഒരു നേട്ടവുമുണ്ടായില്ലെന്നിരിക്കെയാണ്, തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നോണം നോർക്ക വഴിയുള്ള ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ കേരള.

Advertisment

മൈഗ്രേഷൻ സർവ്വ പ്രകാരം 30 ലക്ഷം പ്രവാസി മലയാളികളാണ് വിവിധ രാജ്യങ്ങളിലായി താമസിച്ചുവരുന്നത്. ഇതിൽ ഏറെപ്പേർക്കും നാട്ടിൽ വോട്ടവകാശമുണ്ട്. ഇവരിൽ വലിയൊരു ശതമാനം വോട്ടുചെയ്യാൻ നാട്ടിലെത്തുന്നവരാണ്. ഇവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായി ഏതാണ്ട് അരക്കോടിയിലേറെ വോ‌ട്ടർമാരുണ്ടാവും. ഈ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് പ്രവാസികൾക്കായി സർക്കാർ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

pravasi


2026ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പ്രവാസികൾക്കുവേണ്ടി വീട്ടിലുള്ള ഒരാൾക്ക് പ്രോക്‌സി വോട്ട് ചെയ്യാൻ അവസരം കൊടുക്കാമെന്ന നിലപാടിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ. തദ്ദേശ കരട് വോട്ടർപട്ടിക പ്രകാരം 2.83 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. പ്രവാസികൾ സുപ്രീംകോടതിയിൽ പോയതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പുകമ്മിഷൻ പ്രോക്‌സി വോട്ട് എന്ന ആശയം ഉയർത്തിയത്.

 കുടിയേറ്റം മൂലം 30 കോടി വോട്ടർമാരാണു രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാതെ പോകുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. സ്വന്തം മണ്ഡലത്തിലല്ലാത്തവർക്ക് മറ്റു മണ്ഡലങ്ങളിൽനിന്നു വോട്ട് ചെയ്യുന്നതിന്റെ സാധ്യതയും കമ്മിഷൻ തേടിയിരുന്നു. ഇക്കാര്യത്തിൽ പാർട്ടികൾ തമ്മിൽ അഭിപ്രായസമന്വയമുണ്ടാകണമെന്നാണ് കമ്മിഷന്റെ നിലപാട്. പ്രോക്സി വോട്ടിന് സാദ്ധ്യത തെളിഞ്ഞുവരുന്നതിനിടെയാണ്
 \

expat-voters-voting-plane-to-fly-from-the-gulf


പ്രവാസികൾക്കുള്ള  സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പ്രവാസികൾക്കു മാത്രമായി രാജ്യത്ത്  ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണിത്. നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും.

ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കി ക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

hospital 23


കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ 9 വർഷങ്ങളായി പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും താങ്ങും തണലുമാകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2016 ന് മുമ്പ് 13 പദ്ധതികളാണ് പ്രവാസിക്ഷേമത്തിനായി ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 20 പദ്ധതികളായി വർധിച്ചു. വിവിധ പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം അനുവദിച്ച  തുക  150.81 കോടി രൂപയാണെന്നും സർക്കാർ വിശദീകരിക്കുന്നു.

pravasi legal cell


പ്രവാസികൾക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ അനുമതി നൽകുന്ന നിയമഭേദഗതി ലോക്സഭ പാസാക്കിയതാണ്. നിലവിൽ സൈനിക, അർധ സൈനിക വിഭാഗങ്ങൾക്ക് പ്രോക്സി വോട്ടിങ് അനുവദിച്ചിട്ടുണ്ട്. പ്രവാസിക്ക് വോട്ടു രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി (പ്രോക്സി) ചുമതലപ്പെടുത്താം. ഈ വ്യക്തിയെ മാറ്റാനും വോട്ടർക്ക് അവകാശമുണ്ടാവും.

പ്രവാസി വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ലാസ് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ പകരക്കാരനു തിരിച്ചറിയൽ രേഖയുമായി വന്ന് വോട്ടു ചെയ്യാം കേരളത്തിൽ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും കുറഞ്ഞത് 15,000 പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. ഇത് കണക്കാക്കിയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ പ്രവാസികളോടുള്ള കരുതൽ കൂടുതൽ ശക്തമാവുന്നത്.

Advertisment