ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയില്‍ കൊണ്ടുവരും; ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലും സര്‍വീസ്

New Update
air taxi india.jpg

 ഡല്‍ഹി: ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ്  2026ല്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ കീഴിലുള്ള ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്, യുഎസ് കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ എന്നിവരാണ് ഇതിന് വേണ്ടി തയ്യാറെടുക്കുന്നത്. 

Advertisment

ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തില്‍ എയര്‍ ടാക്‌സി സര്‍വീസ് വരും.ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റില്‍ യാത്ര ഇതോടെ സാധ്യമാകും. 2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റര്‍ വരുന്ന ഈ ദൂരം കാറില്‍ പോകാന്‍ തിരക്കുള്ള സാഹചര്യത്തില്‍ ഒന്നര മണിക്കൂര്‍ വേണ്ടിവരും.

പൈലറ്റ് കൂടാതെ 4 പേര്‍ക്ക് യാത്ര ചെയ്യാം. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങള്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ നല്‍കും.

Advertisment