/sathyam/media/media_files/ol7JLmYAnJ3w5nFPmMcg.jpg)
പത്തനാപുരം കടശേരി വനത്തില്‍ 10 ദിവസമായി വെള്ളംകിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു. കടശേരി ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. ഏകദേശം 30 വയസ്സ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. മൃതദേ ഹത്തിനു നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
അരുവി ഒഴുകുന്ന മലയുടെ ചരിവിലായി കിഴ്ക്കാംതൂക്കായി ആന വീണു കിടക്കുന്ന നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 10 ദിവസമായി വെള്ളം കുടിച്ചിട്ടില്ലെന്നു ബോധ്യമായത്. മറ്റ് അസുഖങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അമിത ചൂടിലും വെള്ളം കുടിക്കാതെ കഴിഞ്ഞതുവഴി ആനയുടെ ആരോഗ്യം ക്ഷയിക്കുകയും, അരുവിയിലേ ക്കുപോകുംവഴി വീണതോടെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ കിടന്നു ചരിയുകയാ യിരുന്നു. 10 ദിവസത്തോളം വെള്ളം തേടി നടന്നതും ആനയു ടെ ആരോഗ്യം ക്ഷയിക്കാന്‍ കാര ണമായി. കിലോമീറ്ററുകള്‍ ആന നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം.
പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി കുഴിച്ചു മൂടി. ദക്ഷിണ മേഖലാ സിസിഎഫ് കമലാ ഹാര്‍, ഡിഎഫ്ഒ ജയശങ്കര്‍, പഞ്ചായത്തംഗം ആര്യ, റേഞ്ച് ഓഫിസര്‍ ബാബുരാജ പ്രസാദ്, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ വി ഗി രി, ഡോക്ടര്‍മാരായ സിബി, ശോഭാ രാധാകൃഷ്ണന്‍, മണി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രായപൂര്‍ത്തിയെത്തിയ ആനയ്ക്ക് ദിവസം 200 ലീറ്റര്‍ വെള്ളം കുടിക്കാന്‍ വേണം. ഇത്തവണ ചൂട് 44 ഡിഗ്രി സെല്‍ഷ്യസും പിന്നിട്ട് കുതിച്ചതോടെ വനത്തിലെ അരുവികളും കുളങ്ങളും വറ്റി. ആവശ്യം വേണ്ടുന്ന ഭക്ഷണം പോലും കിട്ടാനില്ലാത്ത അവസ്ഥ യാണ് കിഴക്കന്‍ വനമേഖലയിലെന്ന് വനം ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. വനത്തിനുള്ളില്‍ വെള്ളം തടഞ്ഞു നിര്‍ത്താനാ യി നിര്‍മിച്ച തടയണകള്‍ അശാസ്ത്രീയ നിര്‍മാണങ്ങള്‍ മൂലം വേണ്ടത്ര ഫലം ചെയ്തില്ല. തടയണ അതുപോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും വെള്ളം അടിയിലൂടെ ഒഴുകിപ്പോകുന്നവയാണ് മിക്കതും. കുഴികള്‍ കുഴിച്ച് വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ല.