ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു

ആനയെ തളയ്ക്കാൻ പാപ്പാനെ എത്തിച്ചെങ്കിലും, ശ്രമത്തിനിടെ പാപ്പാന് പരിക്കേൽക്കുകയായിരുന്നു

New Update
elephant

പാലക്കാട്: ശ്രൂകൃഷ്ണ ജയന്തിദിനാഘോഷത്തിനിടെ  കുന്നത്തൂർമേട്ടിലെ കൃഷ്ണൻ കോവിലിൽ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്ത് മൂന്ന് യുവാക്കൾ ഉണ്ടായിരുന്നു. പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് തളച്ചു.

Advertisment

സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്നാണ് ആനയെ തളച്ചത്. ആനപ്പുറത്തുണ്ടായിരുന്ന യുവാക്കളെ സുരക്ഷിതമായി താഴെയിറക്കി. ആനയെ തളയ്ക്കാൻ പാപ്പാനെ എത്തിച്ചെങ്കിലും, ശ്രമത്തിനിടെ പാപ്പാന് പരിക്കേൽക്കുകയായിരുന്നു. പിന്നീട്, ആനയ്ക്ക് പരിചയമുള്ള മറ്റൊരു പാപ്പാനെ എത്തിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. തുടർന്നാണ് എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തളച്ചത് .

janmashtami elephant
Advertisment