New Update
/sathyam/media/media_files/2025/03/27/vlYb7YlNxgq2xQeRrZKR.jpg)
തിരുവനന്തപുരം: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച് ഇന്ന് റിലീസ് ആയ എമ്പുരാന്‍ സിനിമയുടെ പോസ്റ്ററിനോട് സാമ്യമുള്ള പോസ്റ്റര്‍ ആണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്.
Advertisment
അതിപ്പോ 'ഖുറേഷി അബ്രാം'ആണേലും 112 എന്ന നമ്പരിലേക്ക് വിളിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് സിനിമ പ്രേമികള്‍ നല്‍കുന്നത്. പടം സൂപ്പറാണ്. വേറെ ലെവല്‍ പടമാണ്. ഇതുവരെ മലയാളികള്‍ കണാത്ത തരം സിനിമയാണെന്ന് ആരാധകര്‍ പറയുന്നു.