/sathyam/media/media_files/c67Fwvat3oGA0MnE5xgg.jpg)
തിരുവനന്തപുരം: ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍. എമ്പുരാന്‍ സിന്മ കാണാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. സിനിമ ഒരു കലാപ്രവര്‍ത്തനം മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് ആണ് ഇത് നടക്കുന്നത്. അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല. 17 ഭാഗം വെട്ടി മാറ്റിയതിനോട് യോജിക്കാന്‍ കഴിയില്ല. ധൈര്യപൂര്‍വ്വം സിനിമ പ്രദര്‍ശിപ്പിക്കണം. ഒരു സംവിധായകനോടോ നടനോടോയുള്ള പ്രശ്‌നമല്ല ഇത്.
പൃഥ്വിരാജും മോഹന്‍ലാലും മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ്. അവര്‍ ഒരു വീക്ഷണത്തോടെയാണ് സിനിമ ഇറക്കുക. തെറ്റ് ചെയ്യാത്തവര്‍ എന്തിനാണ് പ്രശ്‌നം ഉണ്ടാകുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.