പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാനുള്ള ജനങ്ങളുടെ തള്ളിക്കയറ്റം; വിജയ്‌യുടെ തമിഴക വെട്രി കഴകം ആപ്പ് നിലച്ചു

New Update
vijay party1.jpg

ചെന്നൈ: ദളപതി വിജയ് സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഈയടുത്താണ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ കഴിഞ്ഞ ദിവസം ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ആരാധകർക്ക് വിജയ് തന്നെയാണ് ആപ്പ് പരിചയപ്പെടുത്തിയത്.

Advertisment

വിജയ് ആപ്പ് പരിചയപ്പെടുത്തിയത് തമിഴക വെട്രി കഴകത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്. ആദ്യ മെമ്പര്‍ഷിപ്പ് എടുത്തത് വിജയ് തന്നെയാണ്. ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍‍ അംഗമാകണം എന്നാണ് വിജയ് എല്ലാവരോടും ആവശ്യപ്പെട്ടത്. ദളപതിയുടെ വീഡിയോ പുറത്തവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് നിശ്ചലമായി

Advertisment