/sathyam/media/media_files/2025/01/31/EnzzUeqfsLfEGjmd31d8.jpg)
ഇരവികുളം: വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം നാളെ മുതല്‍ വീണ്ടും തുറക്കും. വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്.
മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറക്കുക കൂടി ചെയ്യുന്നതോടെ സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുകയാണ്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. നാളെ മുതല്‍ വീണ്ടും ഉദ്യാനത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങും. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം.
ഈ സീസണില്‍ ഇതുവരെ കഴിഞ്ഞതവണത്തെ പോലെ നൂറിലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ മാസം അവസാനത്തോടെ ഇത്തവണത്തെ വരയാടുകളുടെ സെന്‍സസ് ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
സ്‌കൂളുകള്‍ക്ക് അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറക്കുക കൂടി ചെയ്യുന്നതോടെ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.ഓണ്‍ലൈനായി പാര്‍ക്കിലേക്കുള്ള പ്രവേശന പാസുകള്‍ ബുക്ക് ചെയ്യാം.