കൊച്ചി: കളമശ്ശേരിയില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. രോഗിയുമായി പോയിരുന്ന ആംബുലന്‍സ് ആണ് കളമശേരി തോഷിബ ജംഗ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തിയതു കണ്ട് ബ്രേക്ക് ചെയ്യുന്നതിനിടെ റോഡരികില്‍ താഴ്ചയുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.
സംഭവ സമയത്ത് മഴ പെയ്തിരുന്നതും വാഹനം മറിയാന്‍ കാരണമായി. ഡ്രൈവര്‍ ഉള്‍പ്പെടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്നു പേരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്തി മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.