ആലപ്പുഴയില്‍ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവം: ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്

മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

New Update
CRIME BRANCH

ആലപ്പുഴ: പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള സെബാസ്റ്ററ്റിന്റെ വീട്ടില്‍നിന്ന് നിര്‍ണ്ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്. 

Advertisment

മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥലമുടമ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയത് കൊലപാതത്തിലേക്ക് വിരല്‍ചുണ്ടുന്നത്. ഈ തെളിവുകള്‍ നിരത്തി അന്വേഷണ സംഘം കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കുറ്റം സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല.



65 കാരനായ ഇയാളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഏറ്റുമാനൂരില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജയ്‌നമ്മയുടെ ഫോണ്‍ ഇയാള്‍ കൃത്യമായ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നു. 


ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാര്‍ജു ചെയ്യാന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു കിട്ടി. കൂടാതെ സ്വര്‍ണം പണയപ്പെടുത്തിയ രേഖകളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. 


ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്ന് ഫോറന്‍സിക് കണ്ടെത്തയിട്ടുള്ളത്. അതിനാല്‍ മരിച്ചത് ജയ്‌നമ്മയാണന്ന നിഗമനത്തിലാണ് പൊലീസ്.



കണ്ടെത്തിയ അസ്ഥി കഷ്ണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഉചഅ സാംപിളുകള്‍ ശേഖരിക്കും. ഉചഅ ഫലം ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണം ഉണ്ടാകു. 



കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍ 2006 ലെ ബിന്ദു പത്മനാഭന്‍ തിരോധാന കേസിലെ പ്രതിയാണ്. ഈ കേസ് അന്വേഷിക്കുന്ന സംഘവും കോട്ടയം ക്രൈം ബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

 

Advertisment