വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണിന്റെ കലാസാംസ്‌കാരികവേദിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും, ആരോഗ്യ സെമിനാറും നടത്തി

New Update
uk

റിപ്പോർട്ട് : ജോളി എം. പടയാട്ടില്‍

പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ 4ാം സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും, ആരോഗ്യസെമിനാറും നടത്തി. ജൂലൈ 28ാം തീയതി വൈകീട്ട് ഇന്ത്യന്‍ സമയം ഏഴരയ്ക്ക് വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തിലും, ആരോഗ്യസെമിനാറിലും, കലാസാംസ്‌കാരിക വേദിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ധാരാളം പ്രവാസി മലയാളികള്‍ പങ്കെടുത്തു.

ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ മ്യൂസിക്ക് ഗ്രൂപ്പിലെ ജിനീഷിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് യോഗം  തുടങ്ങിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ചെയ്തു. വ്യക്തി രാഷ്ട്രീയസ്ഥിനതീതമായി, ജാതിമത വ്യത്യാസങ്ങളില്ലാതെ ജനങ്ങളുടെ ആവലാതികളും, പരാതികളും കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്ത മഹാനായവ്യക്തിയായിരുന്നു പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാറെന്നും, അദ്ദേഹത്തിന്റെ ധന്യമായി ഓര്‍മ്മകള്‍ക്കു മുന്നില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ജോളി എം പടയാട്ടില്‍ പറഞ്ഞു.

പ്രമുഖ വ്യവസാസിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റുമായ ജോണ്‍ മത്തായി ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ചാണ്ടിയുമായി സഹകരിച്ചു. കേരളത്തിന്റെ വികസനത്തിനായി നടപ്പാക്കിയ പല പദ്ധതികളേയും അദ്ദേഹം അനുസ്മരിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നല്‍കിയ പ്രോത്സാഹനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മെഡിക്കല്‍ ആന്റ് ഹെല്‍ത്തു ഫോറം പ്രസിഡന്റുമായ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ സെമിനാറിന്റെ ഉല്‍ഘാടനം  ഷീല തോമസ് ഐ.എ.എസ്. നിര്‍വ്വഹിച്ചു. റബര്‍ കേരള ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സനും, മുന്‍ കേരള അഡീഷണല്‍ ചീഫ്‌സെക്രട്ടറിയും, റബര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ഷീല തോമസ് ഐഎഎസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്തുകൊണ്ടിരിക്കുന്ന  സേവനങ്ങളെ അഭിനന്ദിക്കുകയും, ഡോ.ജിമ്മി ലോനപ്പന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആരോഗ്യ സെമിനാറുകള്‍ എല്ലാ വ്യക്തികള്‍ക്കും ഉപകാരപ്രദമാണെും പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബണ്‍ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഫോറം ട്രഷറര്‍ റാണി ജോസഫ് ആശംസകള്‍ നേര്‍ന്നു. വേള്‍ഡ് മലയാളി കൗ ച്ചസില്‍ ഗ്ലോബണ്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫസര്‍ ഡോ. ലളിത, ജോര്‍ഡ് ജോണ്‍, ചിനു പടയാട്ടില്‍ തുടങ്ങിയവര്‍ ആരോഗ്യസെമിനാറിനോടനുബന്ധിച്ച ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

വ്യവസായിയും, സാമൂഹ്യപ്രവര്‍ത്തകനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ഡേവീഡ് ലൂക്കയ്ക്കു പാലാരൂപതയില്‍, ഏറ്റവും കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ് അദ്ദേഹത്തിനു ഈ അംഗീകാരം ലഭിക്കുന്നത്. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം പ്രസിഡന്റും, കവയത്രിയും, എഴുത്തുകാരിയുമായ പ്രൊഫസര്‍ ഡോ.ലളിത മാത്യു എഴുതി ആലപിച്ച കവിത പാന്‍ഡമി കാലഘട്ടത്തിലെ വേദനാജനകമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. കലാസാംസ്‌കാരിക രംഗത്തു നിറഞ്ഞു നില്‍ക്കുന്ന കവിയും, എഴുത്തുകാരനും, അധ്യാപകനുമായിരുന്ന ഡേവീഡ് ഗീവര്‍ഗീസ് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു. ഗുരു വിഷ്ണു മോഹന്‍ദാസിന്റെ ശിക്ഷണത്തില്‍ കര്‍ണ്ണാടിക് സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന ഇഷ മാലിക്ക്, അജ്മാനിലെ പ്രശസ്ത ഗായികയായ ജോവാന്‍ ലിസ് തോമസ് എന്നിവരുടെ ഗാനങ്ങളും കലാസാംസ്‌കാരികവേദിയെ കൂടുതല്‍ സംഗീതസാന്ദ്രമാക്കി. മികച്ച പ്രാസംഗികയും, നര്‍ത്തകിയും ലണ്ടനില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അന്ന ടോം ആണ് ഈ കലാസാംസ്‌കാരിക വേദി മോഡറേറ്റ് ചെയ്തത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ജനറര്‍ സെക്രട്ടറി പിന്റോ കന്നമ്പിള്ളി, വൈസ് ചെയര്‍മാന്‍മാരായ ഡേവീഡ് ലുക്ക, ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, എന്‍.ആര്‍.കെ.ഫോറം പ്രസിഡന്റ് അബ്ദുള്‍ ഹാക്കിം, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണന്‍ങ്കേരില്‍, ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഡോ. അജി അബ്ദുള്ള, ദുബായ് പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍സന്‍, അജ്മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവീഡ്, ജോര്‍ജ്ജ് ജോണ്‍(യു എസ് എ ), സൈബിന്‍ പാലാട്ടി (യു കെ), രാജു കുന്നേക്കാട്ട് (അയര്‍ലാന്റ്), സെബാസ്റ്റിയന്‍ ജോസഫ് (നോർത്ത് വെസ്റ്റ് ), ലിതീഷ് രാജ് പി. തോമസ് (നോർത്ത് വെസ്റ്റ്), ജോണ്‍ മാത്യു (ജര്‍മ്മന്‍), ചിനു പടയാട്ടില്‍ (ജര്‍മ്മന്‍), അറോന്‍ ടോം, ലിസി ജോസ് തുടങ്ങിവര്‍ പ്രൊവിന്‍സുകള്‍ പ്രതിനിധീകരിച്ച് യോഗത്തില്‍ പന്നെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. അടുത്ത സമ്മേളനം ആഗസ്റ്റ് 25നാണ് നടക്കുന്നത്.

Advertisment
Advertisment