/sathyam/media/media_files/gMmcN5xq3o5PiOnDsAI1.jpg)
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി എം ഡി എം എയും, കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍. മലയിന്‍കീഴ് അണപ്പാട് സ്വദേശി അര്‍ജുന്‍ പെരുമ്പഴുതൂര്‍ കിളിയോടു വച്ച് ചില്ലറ വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നു വന്‍തോതില്‍ എം ഡി എം എയും കഞ്ചാവും കേരളത്തിലേക്ക് എത്തിച്ചതിന് നിരവധി കേസുകളും ഏഴോളം മാല മോഷണം, പത്തോളം ബൈക്ക് മോഷണം കേസുകളുമുള്ള ഇയാള്‍ ഊരുവിലക്കിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
ഇയാളുടെ പക്കല്‍ നിന്നു 4.843 ഗ്രാം എം ഡി എം എയും 52.324 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൂടാതെ അണപ്പാടുള്ള വീട്ടിന്റെ മേല്‍ക്കൂരയില്‍ നിന്നു പ്ലാസ്റ്റിക് സ്വിപ്പ് ലോക്ക് കവറില്‍ പൊതിഞ്ഞ 39.39 ഗ്രാം എം ഡി എം എയും കണ്ടെടുത്തു.
നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മണിവര്‍ണ്ണന്‍ പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനീഷ്, ലാല്‍കൃഷ്ണ, പ്രസന്നന്‍, അല്‍ത്താഫ്. സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.