പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേര്‍ എക്‌സൈസിന്റെ പിടിയില്‍. ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളില്‍ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി.

New Update
police 2

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേര്‍ എക്‌സൈസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍, ഇരിക്കൂര്‍ സ്വദേശി റഫീന, കണ്ണൂര്‍ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്.

Advertisment

പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളില്‍ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി.


 എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ട്യൂബുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ മുറിയെടുത്ത് ഇവര്‍ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്‌സൈസ് പറഞ്ഞു. 



വീട്ടില്‍ നിന്ന് വിളിക്കുമ്പോള്‍ യുവതികള്‍ പരസ്പരം സംസാരിച്ച് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരായിരുന്നു ഇവരെന്നാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. 


 

Advertisment