ടയർ കമ്പനികൾ റബർ വില നിശ്ചയിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കർഷകർ

New Update
supreme UntitleEd.jpg

ഡൽഹി: ടയർ കമ്പനികൾ റബർ വില നിശ്ചയിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കർഷകർ. അഖിലേന്ത്യ കിസ്സാൻ സഭയും, കേരള കർഷക സംഘവുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. റബ്ബർ വിലയിടിവിന് പിന്നിൽ ടയർ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന്
അഖിലേന്ത്യാ കിസാൻ സഭ ആരോപിച്ചു.

Advertisment

ടയർ കമ്പനീസ് കാർട്ടൽ രൂപീകരിച്ചു ഉപഭോക്താക്കളുടെയും കർഷകരുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ കോപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ടയർ കമ്പനികൾക്കെതിരെ 1788 കോടി പിഴ ചുമത്തിയിരുന്നു. ടയറുകളുടെ വില നിശ്ചയിക്കുന്നതിൽ കാർട്ടൽ രൂപീകരിച്ചതിന് എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ ടയേഴ്‌സ് തുടങ്ങിയ പ്രമുഖ ടയർ കമ്പനികൾക്കാണ് പിഴ ചുമത്തിയത്. പിന്നാലെ കോപറ്റിഷൻ കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ടയർ കമ്പനികൾ സുപ്രീം കോടതിയിയെ സമീപിക്കുകയും കേസ് കോടതിയുടെ പരിഗണനയിലാണ്.

Advertisment