കോടഞ്ചേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ബൈജു ആണ് വെട്ടിയതെന്ന് ഇവര്‍ പറയുന്നു.

New Update
1391563-crime.webp

കോഴിക്കോട്: കോടഞ്ചേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാര്‍, മകന്‍ ശരത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Advertisment

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ബൈജു ആണ് വെട്ടിയതെന്ന് ഇവര്‍ പറയുന്നു. ഇരുവര്‍ക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശോക് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കിവെച്ചതാണ് അക്രമത്തിന് കാരണം. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.

latest news kozhikkode
Advertisment